Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Meetings

Kottayam

വി​യോ​ജ​ന​ക്കു​റിപ്പു​മാ​യി 13 കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ന്‍​ഡ് പൊ​തു​സ​മ്മേ​ള​ന​ത്തി​ന് വി​ട്ടു​ന​ല്‍​കി​ല്ല

പാ​ലാ: കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ന്‍​ഡ് പൊ​തു​സ​മ്മേ​ള​ന​ത്തി​ന് വി​ട്ടു​ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ര​ണ്ടു പ​ക്ഷം. 26 കൗ​ണ്‍​സി​ല​ര്‍​മാ​രി​ല്‍ 13 പേ​ര്‍ വി​യോ​ജ​ന​ക്കു​റു​പ്പു​മാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നാ​ളെ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന് കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ന്‍​ഡ് വി​ട്ടു​ന​ൽ​കി​ല്ലെ​ന്നു തീ​രു​മാ​ന​മാ​യി. സ​മ്മേ​ള​നം ഗ്രാ​ൻ​ഡ് കോ​ര്‍​ട്ടി​യാ​ര്‍​ഡ് ഹോ​ട്ട​ലി​ന്‍റെ പാര്‍ക്കിം​ഗ് ഏ​രി​യാ​യി​ല്‍ ന​ട​ത്താ​ന്‍ സി​പി​എം തീ​രു​മാ​നി​ച്ചു.


വി​മ​ത കൗ​ണ്‍​സി​ല​റു​ടെ വി​യോ​ജ​ന​ക്കു​റി​പ്പ് നി​ര്‍​ണാ​യ​ക​മാ​യി

ക​ഴി​ഞ്ഞ ദി​വ​സം വി​യോ​ജ​ന​ക്കു​റിപ്പ് നല്‍​കാ​തി​രു​ന്ന കോ​ണ്‍​ഗ്ര​സ് വി​മ​ത ര​ജി​ത പ്ര​കാ​ശ് ഇ​ന്ന​ലെ സെ​ക്ര​ട്ട​റി​ക്ക് മു​ന്പാ​കെ വി​യോ​ജ​ന​ക്കു​റി​പ്പ് ന​ല്‍​കി​യ​തോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് ബ​സ് സ്റ്റാ​ന്‍​ഡ് വി​ട്ടു ന​ല്‍​കാ​നാ​വി​ല്ല എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ത്തി​യ​ത്. മു​മ്പ് 12 കൗണ്‍​സി​ല​ര്‍​മാ​ര്‍ വി​യോ​ജ​ന​ക്കു​റി​പ്പ് നല്‍കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൗ​ണ്‍​സി​ലി​ല്‍ ബ​ഹ​ള​മു​ണ്ടാ​കാ​തെ ച​ര്‍​ച്ച ന​ട​ത്തു​ക​യോ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക​യോ ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ അ​ത് സാ​ധി​ക്കു​മാ​യി​രു​ന്നു. വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​തി​രു​ന്ന​തു​കൊ​ണ്ട് ചെ​യ​ര്‍​പേ​ഴ്സ​ണു കാ​സ്റ്റിം​ഗ് വോ​ട്ട് ചെ​യ്യാ​നും അ​വ​സ​ര​മി​ല്ല. കോ​ണ്‍​ഗ്ര​സ് വി​മ​ത​രെ​ല്ലാം കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ന്‍​ഡ് സി​പി​എം സ​മ്മേ​ള​ന​ത്തി​ന് വി​ട്ടു​ന​ല്‍​കു​ന്ന​തി​ന് എ​തി​രു നി​ന്ന​പ്പോ​ള്‍ ന​ഗ​ര വി​ക​സ​ന മു​ന്ന​ണി​യു​ടെ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്ന നി​ല​യി​ല്‍ മായാ രാ​ഹു​ല്‍ സ​മ്മ​ര്‍​ദ​ത്തി​ലാ​യി​രു​ന്നു.

ബ​സ് സ്റ്റാ​ന്‍​ഡ് വി​ട്ടു​കൊ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​ന് മു​മ്പ് മാ​യാ രാ​ഹു​ല്‍ ശ​ക്ത​മാ​യ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും മു​ന്ന​ണി​യു​ടെ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദം ചെ​യ​ര്‍​പേ​ഴ്സ​നു മേ​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍.

ബ​ദ​ല്‍ സം​വി​ധാ​ന​മൊ​രു​ക്കി സി​പി​എം

ഇ​ന്ന​ലെ രാ​വി​ലെ വ​രെ 12 പേ​ര്‍ മാ​ത്ര​മാ​ണ് വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ ബ​സ് സ്റ്റാ​ന്‍​ഡ് വി​ട്ടു​കി​ട്ടു​മെ​ന്ന് സി​പി​എ​മ്മി​ന് പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ ര​ജി​ത പ്ര​കാ​ശും വി​യോ​ജ​ന​ക്കു​റി​പ്പ് ന​ല്‍​കി​യ​തോ​ടെ സി​പി​എം ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യം വി​ട്ടു​ന​ല്‍​കാ​മെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​റി​യി​ച്ചെ​ങ്കി​ലും സി​പി​എം അ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.
കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ന്‍​ഡ് സി​പി​എം സ​മ്മേ​ള​ന​ത്തി​ന് വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് നി​യ​മ​വ​ശ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് വി​മ​ത കൗ​ണ്‍​സി​ല​ര്‍ ടോ​ണി തൈ​പ്പ​റ​മ്പി​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ഒ​പ്പം​ത​ന്നെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ലി​ല്‍ ഹാ​ളി​ന്‍റെ ന​ടു​ത്ത​ള​ത്തി​ല്‍ കു​ത്തി​യി​രി​പ്പു സ​മ​ര​വും ന​ട​ത്തി.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം, സി​പി​എം കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ന​ഗ​ര​വി​ക​സ​ന മു​ന്ന​ണി​യു​ടെ ബാ​ന​റി​ലാ​ണ് ഭ​ര​ണം ന​ട​ക്കു​ന്ന​ത്. ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ കെ​ട്ടു​റ​പ്പി​നെ ഇ​പ്പോ​ഴു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ബാ​ധി​ക്കു​മെ​ന്നും സം​ശ​യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up